ഡാളസ്: നോർത്ത് അമേരിക്കൻ മലയാളികളുടെ കേന്ദ്രീകൃത സാംസ്കാരിക സംഘടനയായ ഫോമയുടെ 2026ൽ ഹൂസ്റ്റണിൽ അരങ്ങേറുന്ന ദേശീയ കൺവൻഷനോടനുബന്ധിച്ചു നടക്കുന്ന തെരഞ്ഞെടുപ്പിൽ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകയും പ്രഭാഷകയുമായ രേഷ്മ രഞ്ജൻ മത്സരിക്കുന്നു.
ഫോമാ ദേശീയ ജോയിന്റ് ട്രഷറർ പദവിയിലേക്ക് മത്സരിക്കുന്ന രേഷ്മ കഴിഞ്ഞ ആറു വർഷമായി ഫോമയുടെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് സ്തുത്യാർഹമായ സേവനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്.
ഡാളസ് മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകയും വിമൻസ് ഫോറം ചെയർപേഴ്സണുമായ രേഷ്മ അസോസിയേഷന്റെ സാംസ്കാരിക പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു നടപ്പിൽ വരുത്തുന്നതിൽ ക്രിയാത്മകമായ പങ്കുവഹിക്കുന്നു.